ADVERTISEMENT

ലഹോർ∙ പാക്കിസ്ഥാനിൽ അക്രമസംഭവങ്ങളെ തുടർന്ന് 945 പേരെ പഞ്ചാബ് പ്രവിശ്യയിൽ അറസ്റ്റ് ചെയ്തു. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയുണ്ടായ പ്രക്ഷോഭങ്ങളുടെ പേരിലാണ് നടപടി.

പഞ്ചാബ് പ്രവശ്യയിൽ മാത്രം 130 ഉദ്യോഗസ്ഥർക്ക് അക്രമസംഭവങ്ങളിൽ പരുക്കേറ്റതായി പൊലീസ് അറിയിച്ചു. 25 പൊലീസ് വാഹനങ്ങളാണ് അക്രമികൾ പഞ്ചാബ് പ്രവിശ്യയിൽ മാത്രം തീയിട്ടത്. 14 സർക്കാർ മന്ദിരങ്ങൾ അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. 

ഇമ്രാന്‍റെ അഭിഭാഷകർക്ക് അദ്ദേഹത്തെ കാണാൻ അനുമതി ലഭിച്ചു. അഭിഭാഷകർക്ക് ആദ്യം അനുമതി നിഷേധിച്ചെങ്കിലും ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഇമ്രാനെ കാണുന്നതിന് അനുവാദം നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ്  പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ അതിർത്തിരക്ഷാ സേന കോടതിയിൽ കടന്നുകയറി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്. . അഴിമതിക്കേസിലെ വാദത്തിനായി ഇമ്രാൻ ഇസ്‌ലാമാബാദ് ഹൈക്കോടതിയിലെത്തിയപ്പോഴാണ്, അതിർത്തിരക്ഷാ സേനയായ പാക്ക് റേഞ്ചേഴ്സിന്റെ അംഗങ്ങൾ ജനാലച്ചില്ലു തകർത്ത് അകത്തുകടന്ന് അദ്ദേഹത്തെ പിടികൂടിയത്. 

ഇമ്രാനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാജ്യത്തു വലിയ തോതിലുള്ള കലാപമാണ് പൊട്ടിപുറപ്പെട്ടത്. പ്രതിഷേധത്തിനു പിടിഐ ആഹ്വാനം ചെയ്തതിനു പിന്നാലെ പ്രവർത്തകർ തെരുവിലിറങ്ങി. ഇസ്‌ലാമാബാദിലും പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ലഹോർ കോർ കമാൻഡറുടെ വീട് അടിച്ചുതകർത്തു. ഇവിടെയും റാവൽപിണ്ടിയിലെ ആസ്ഥാനത്തും സൈന്യം സംയമനം പാലിച്ചെന്നാണു റിപ്പോർട്ട്. ഫൈസലാബാദിൽ ആഭ്യന്തരമന്ത്രി റാണാ സനവുല്ലയുടെ വീട് ആക്രമിച്ചു. കറാച്ചി, പെഷാവർ, റാവൽപിണ്ടി തുടങ്ങി മറ്റു നഗരങ്ങളിലും സംഘർഷമുണ്ട്. സമൂഹമാധ്യങ്ങൾക്കു  വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. 

English Summary: Police teams arrested 945 law breakers and miscreants from across the Punjab province of Pakistan

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com