ADVERTISEMENT

അമൃത്‌സർ∙ സുവര്‍ണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. ഇന്നു പുലർച്ചെ ഇവിടെനിന്ന് വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായാണ് വിവരം. പൊലീസും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമാധാന അന്തരീക്ഷം തകർക്കാൻ നടത്തിയ ശ്രമമാണ് ഇതെന്ന് പൊലീസ് അറിയിച്ചു. ഇന്നു രാവിലെ 11 മണിക്ക് പഞ്ചാബ് ഡിജിപി മാധ്യമങ്ങളെ കാണും. ഈ മാസം ആറിനും എട്ടിനും സുവര്‍ണ ക്ഷേത്രത്തിനു സമീപം സ്ഫോടനം നടന്നിരുന്നു.

English Summary: Loud Sound Heard Near Amritsar Golden Temple, Probe Underway: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com