ADVERTISEMENT

ജനീവ ∙ മങ്കി പോക്സ് വ്യാപനത്തെ തുടർന്നു പ്രഖ്യാപിച്ചിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പിൻവലിച്ചു. രാജ്യാന്തര തലത്തിൽ മങ്കി പോക്സ് ഇപ്പോഴും പടരുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതിനാലാണ് അടിയന്തരാവസ്ഥ പിൻവലിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടർന്നു പ്രഖ്യാപിച്ചിരുന്ന ആഗോള അടിയന്തരാവസ്ഥ പിൻവലിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് ആശ്വാസകരമായി ലോകാരോഗ്യ സംഘടനയുടെ ഈ നടപടിയും. വിദഗ്ധരടങ്ങിയ പാനലിന്റെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡാനം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ മങ്കിപോക്സ് വ്യാപനം അടിയന്തരാവസ്ഥയായി കണക്കാക്കേണ്ടതില്ലെന്ന് ബുധനാഴ്ച ചേർന്ന യോഗത്തിലും അഭിപ്രായമുയർന്നിരുന്നു.

അടിയന്തരാവസ്ഥ പിൻവലിച്ചെങ്കിലും മങ്കി പോക്സിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ടെഡ്രോസ് അഡാനം വ്യക്തമാക്കി. കഴിഞ്ഞ വർഷം ജൂലൈയിലാണ് മങ്കിപോക്സ്, ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്.

English Summary: WHO ends global health emergency over mpox

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com