ADVERTISEMENT

ന്യൂഡൽഹി ∙ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ. പൈലറ്റിന്റെ ലൈസൻസ് ഡിജിസിഎ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഡൽഹി– ദുബായ് വിമാനത്തിൽ ഫെബ്രുവരി 27നായിരുന്നു സംഭവം.

English Summary: വിഐപി ആകാന്‍ ബീക്കണ്‍ ലൈറ്റുകള്‍ക്ക് പകരം ഗ്രില്ലില്‍ ഫ്‌ളാഷ് ലൈറ്റുമായി മന്ത്രിമാര്‍

വിമാനത്തിൽ കമാൻഡ് ഡ്യൂട്ടിയിലുള്ള പൈലറ്റ് യാത്രക്കാരിയായ എയർ ഇന്ത്യ ജീവനക്കാരിയെ കോക്പിറ്റിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു. ഇത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. എയർക്രാഫ്റ്റ് റൂൾസ് 1937 പ്രകാരം അധികാരം ദുരുപയോഗം ചെയ്തതിന് പൈലറ്റിന്റെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. നിയമലംഘനം തടയാതിരുന്ന കോ പൈലറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഡിജിസിഎ പറഞ്ഞു.

English Summary: Pilot Suspended For Allowing Friend Into Cockpit, Air India Fined 30 Lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com