‘വന്ദനയുടെ വീട്ടിൽ വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ച്; കഴുതക്കണ്ണീർ’: തിരുവഞ്ചൂർ

thiruvanchoor-radhakrishnan
ഡോ. വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിസിസി കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസംഗിക്കുന്നു.
SHARE

കോട്ടയം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട്ടിലെത്തി മന്ത്രി വീണാ ജോർജ് കരഞ്ഞത് ഗ്ലിസറിൻ ഉപയോഗിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കഴുതക്കണ്ണീരാണിത്. ജനങ്ങളെ കബളിപ്പിക്കാനാണു ശ്രമമായിരുന്നു. പ്രതിഭാഗം വാദിക്കേണ്ട വാദങ്ങളാണ് മന്ത്രിയും മറ്റുള്ളവരും പറയുന്നതെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.

vn-vasavan-flex
ഡോ. വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിസിസി കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കു നടത്തിയ മാർച്ചിനിടെ, സമീപത്തുണ്ടായിരുന്ന മന്ത്രി വി.എൻ.വാസവന്റെ ഫ്ലെക്സിൽ കോൺഗ്രസ് പ്രവർത്തകർ ചെരുപ്പുമാല അണിയിച്ചപ്പോൾ.

മന്ത്രി വീണാജോർജിന്റെ നാണം കെട്ട നിലപാടാണെന്നു ഡിസിസി പ്രസിഡന്റ നാട്ടകം സുരേഷ് ആരോപിച്ചു. ഡോ. വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കു ഡിസിസി നടത്തിയ മാർച്ചിലായിരുന്നു വിവാദ പരാമർശങ്ങൾ.

English Summary: Thiruvanchoor Radhakrishnan slams Veena George in Dr Vandana Das Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA