‘കെ.എം.ഷാജിയുടെ വീട്ടിൽ കയറിയാൽ കയ്യും കാലും ഉണ്ടാകില്ലെന്ന് മന്ത്രി ഓർക്കണം’

p-k-basheer
കായിക മന്ത്രി വി.അബ്ദുറഹിമാനും പി.കെ ബഷീർ എംഎൽഎയും
SHARE

മലപ്പുറം∙ കായിക മന്ത്രി വി.അബ്ദുറഹിമാനെതിരെ ഭീഷണിയുമായി പി.കെ.ബഷീർ എംഎൽഎ. കെ.എം.ഷാജിയുടെ വീട്ടിൽ കയറുമെന്നത് മന്ത്രി വി.അബ്ദുറഹിമാന്‍റെ ആഗ്രഹം മാത്രമാണെന്ന് പി.കെ.ബഷീർ പറഞ്ഞു. വീട്ടിൽ കയറിയാൽ കയ്യും കാലും ഉണ്ടാകില്ലെന്ന് ഓർക്കുന്നത് നല്ലതാണ്. ആളുകളോട് ആത്മസംയമനം പാലിക്കണം എന്നൊക്കെ ഞങ്ങൾ പറയും, ബാക്കി പണി ഞങ്ങൾക്കറിയാമെന്നും ബഷീർ പറഞ്ഞു. നികുതിവർധനയ്ക്ക് എതിരെയുള്ള മലപ്പുറത്തെ മുസ്​ലിം ലീഗ് പരിപാടിയിലായിരുന്നു പി.കെ.ബഷീറിന്‍റെ വിവാദ പരാമർശം

നേരത്തെ മുസ്​ലിം ലീഗ് നേതാവ് കെ.എം.ഷാജിക്കെതിരെ പ്രകോപനപരമായ പരാമർശം കായിക മന്ത്രി വി.അബ്ദുറഹിമാന്‍ നടത്തിയിരുന്നു. താനൂരിലേക്ക് കടന്നുവരാന്‍ മുഖ്യമന്ത്രിക്ക് ഒരാളുടേയും അനുവാദം വേണ്ട. ലീഗിലെ ഭീകരവാദ വിഭാഗത്തിന് വളം വയ്ക്കുന്ന വ്യക്തിയാണ് കെ.എം.ഷാജി. വേണമെങ്കില്‍ ഷാജിയുടെ വീട്ടിൽ പോലും കടന്നുകയറുമെന്നായിരുന്നു വി.അബ്ദുറഹിമാന്‍റെ പ്രസ്താവന.

താനൂരിലെ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്‍റെ മര്യാദയാണെന്ന കെ.എം.ഷാജിയുടെ പരാമര്‍ശമാണ് അബ്ദുറഹിമാനെ പ്രകോപിപ്പിച്ചത്.

English Summary: PK Basheer threats Sports Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS