ADVERTISEMENT

കൊട്ടാരക്കര ∙ താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അധ്യാപകനായ ജി. സന്ദീപിനെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസ് അന്വേഷിക്കുന്ന റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിന്റെ അപേക്ഷ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി– ഒന്ന് ഇന്നു പരിഗണിച്ചപ്പോൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് സന്ദീപിനെ ഹാജരാക്കിയിരുന്നു. 

സന്ദീപിനുവേണ്ടി അഭിഭാഷകൻ ബി.എ. ആളൂർ ഹാജരായി. ഡോ. വന്ദനയെ കുത്താൻ ഉപയോഗിച്ച കത്രിക സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തതിനാൽ തെളിവു ശേഖരണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വിടേണ്ട കാര്യമില്ലെന്ന് ആളൂർ വാദിച്ചെങ്കിലും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി പരിഗണിച്ചു.

English Summary: Dr. Vandana Das case: Sandeep in Police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com