ADVERTISEMENT

കൊട്ടാരക്കര∙ താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തിൽ ജി.സന്ദീപിനെ(43) 5 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. 20ന് ഉച്ചയ്ക്ക് ഒരു മണിക്കു തിരികെ ഹാജരാക്കണമെന്നും കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി–ഒന്ന് ജഡ്ജി സി.ബി രാജേഷ് ഉത്തരവിട്ടു.

പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു കേസ് അന്വേഷിക്കുന്ന റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് നൽകിയ അപേക്ഷയിലാണു നടപടി. ബുധനാഴ്ചയും വെള്ളിയാഴ്ചയും 15 മിനിറ്റ് വീതം അന്വേഷണോദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകനെ കാണാൻ അനുവദിക്കണമെന്നും കാലിലെ പരുക്കിനു ചികിത്സ നൽകണമെന്നും ഒടിവുണ്ടെങ്കിൽ പ്ലാസ്റ്ററിടണമെന്നും കോടതി നിർദേശിച്ചു.

പ്രതിയെ പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു കാലിൽ പ്ലാസ്റ്ററിട്ടത് ഉൾപ്പെടെ ചികിത്സ നൽകി. സന്ദീപിനെ അന്വേഷണ സംഘം ബുധനാഴ്ച തിരുവനന്തപുരത്തു മെഡിക്കൽ ബോർഡിനു മുന്നിൽ ഹാജരാക്കും.

English Summary: Dr. Vandana Das murder: Court sends G Sandeep to Police custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com