ADVERTISEMENT

ന്യൂഡൽഹി∙ പുതിയ പാർലമെന്റ് മന്ദിരം ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. മോദി സർക്കാരിന്റെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് പാർലമെന്റ് മന്ദിരം ഈ മാസം അവസാന വാരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരം. ഒൻപത് വർഷം മുൻപ് 2014 മേയ് 26 നാണ് പ്രധാനമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്തത്.

2020 ഡിസംബറിൽ പ്രധാനമന്ത്രി മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. 970 കോടി രൂപ ചെലവിൽ നിർമിച്ച നാലു നില കെട്ടിടത്തിൽ 1,224 എംപിമാരെ ഉൾക്കൊള്ളിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിൽ മൂന്ന് വാതിലുകളാണുള്ളത് - ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ ദ്വാർ. ഇതുകൂടാതെ എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കും വെവ്വേറെ എൻട്രികളുമുണ്ട്.

നരേന്ദ്ര മോദി സർക്കാരിന്റെ ഒൻപതാം വാർഷികം ആഘോഷിക്കുന്നതിനായി, ബിജെപി രാജ്യത്തുടനീളം പ്രത്യേക ക്യംപെയിൻ ആസൂത്രണം ചെയ്തിട്ടുണ്ട്. മേയ് 30ന് മെഗാ റാലിയോടെ പ്രധാനമന്ത്രി ക്യംപെയിന് തുടക്കം കുറിക്കും. മേയ് 31ന് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ റാലി നടക്കും. മുതിർന്ന ബിജെപി നേതാക്കളുടെ 51 റാലികളും രാജ്യത്തുടനീളം ആസൂത്രണം ചെയ്തിട്ടുണ്ട്. 396 ലോക്‌സഭാ സീറ്റുകളിൽ പൊതുയോഗങ്ങൾ നടക്കും. ബിജെപി മുഖ്യമന്ത്രിമാർ, സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾ, എംപിമാർ, എംഎൽഎമാർ എന്നിവരും റാലികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കും.

English Summary: New Parliament Opening Likely This Month To Mark 9 Years Of Modi Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com