ADVERTISEMENT

പട്ന ∙ ജനതാദൾ (യു) ദേശീയ അധ്യക്ഷൻ ലലൻ സിങ്ങിന്റെ ആട്ടിറച്ചി വിരുന്നിനു ശേഷം മുംഗേറിലെ തെരുവു നായ്ക്കൾ അപ്രത്യക്ഷരായെന്നു പ്രതിപക്ഷ നേതാവ് വിജയ് കുമാർ സിൻഹ. മുംഗേറിൽ നിന്നുള്ള ലോക്സഭാംഗമായ ലലൻ സിങ് മണ്ഡലത്തിലെ ജനങ്ങൾക്കായി ഒരുക്കിയ ആട്ടിറച്ചി വിരുന്ന് വിവാദമായിരുന്നു. വിരുന്നിൽ പങ്കെടുക്കാനെത്തിയ ആയിരങ്ങളെ നിയന്ത്രിക്കാൻ പൊലീസിനു ലാത്തി ചാർജ് നടത്തേണ്ടി വന്നു. ഇരച്ചു കയറിയ ജനങ്ങളിൽ ഭൂരിഭാഗത്തിനും ഭക്ഷണം ലഭിച്ചില്ലെന്ന പരാതിയുമുണ്ടായി. 

Read also: മുഖ്യമന്ത്രി പദം കിട്ടിയേ തീരൂ, വീതംവയ്‍‌പ് എങ്കിൽ ആദ്യ ടേം: ഇടഞ്ഞ് ഡികെ, മടങ്ങാതെ സിദ്ധരാമയ്യ

ആട്ടിറച്ചി വിരുന്നിൽ മദ്യവും വിളമ്പിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ സമ്രാട്ട് ചൗധരിയുടെ ആരോപണത്തിനെതിരെ ലലൻ സിങ് മാനനഷ്ടത്തിനു വക്കീൽ നോട്ടിസ് അയച്ചു. അതിനു പിന്നാലെയാണ്, വിരുന്നിനു ശേഷം തെരുവുനായ്ക്കളെ കാണാനില്ലെന്നു ബിജെപി നേതാവ് വിജയ് കുമാർ സിൻഹയുടെ ആക്ഷേപം. വിരുന്നിൽ പട്ടിയിറച്ചി വിളമ്പിയോയെന്ന് അധികൃതർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English Summary: Dogs disappeared from Munger after JDU president Lalan Singh’s meat-rice party, alleges BJP leader Vijay Kumar Sinha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com