ADVERTISEMENT

കൊച്ചി∙ സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്‍ബര്‍ട്ട് അഗസ്റ്റിന്‍റെ (46) മൃതദേഹം വ്യാഴാഴ്ച കേരളത്തിലെത്തിക്കും. വൈകിട്ടോടെ മൃതദേഹം എത്തിക്കുമെന്ന് കുടുംബത്തിനു വിവരം ലഭിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി .മുരളീധരനാണ് വിവരം കുടുംബത്തെ അറിയിച്ചത്.

ഏപ്രില്‍ 14നാണ് സുഡാനിലെ ഖാര്‍ത്തൂമില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റ് മരിച്ചത്. കണ്ണൂരിലോ കൊച്ചിയിലോയുള്ള വിമാനത്താവളത്തിൽ മ‍ൃതദേഹം എത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. ഇതിൽ എവിടെയായിരിക്കും മൃതദേഹം കൊണ്ടുവരികയെന്ന കാര്യത്തിൽ ഇതു വരെ സ്ഥിരീകരണമായിട്ടില്ല.

മരിച്ച ആൽബർട്ട് കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശിയാണ്. ഈസ്റ്റര്‍ ആഘോഷത്തിന് സുഡാനിലെത്തിയ ഭാര്യ സൈബല്ലയുടെയും മകളുടെയും മുന്നിൽ വച്ചായിരുന്നു ആല്‍ബർട്ടിന് വെടിയേറ്റത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായം കുടുംബം അഭ്യർത്ഥിച്ചിരുന്നു.

കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞാണ് മൃതദേഹം ആശുപത്രിയിലേക്ക് പോലും മാറ്റാൻ സാധിച്ചത്. എംബസി ഇടപെട്ടാണ് ആൽബർട്ട് കൊല്ലപ്പെട്ട് പന്ത്രണ്ട് ദിവസത്തിന് ശേഷം സൈബല്ലയെയും മകളെയും രക്ഷപ്പെടുത്തി ഇന്ത്യയിലേക്ക് അയച്ചത്. 

English Summary: The body of Albert, who was killed in the Sudan conflict, will be brought to Kerala tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com