ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്ര നിയമമന്ത്രി സ്ഥാനത്തുനിന്നു കിരൺ റിജിജുവിനെ മാറ്റി. അർജുൻ റാം മേഘ്‌വാൾ പകരം മന്ത്രിയാകും. പാര്‍ലമെന്ററികാര്യ- സാംസ്കാരിക സഹമന്ത്രിയായ അര്‍ജുന്‍ റാം മേഘ്‍വാൾ, രാജസ്ഥാനില്‍നിന്നുള്ള ബിജെപി എംപിയാണ്. നിയമവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം പ്രവര്‍ത്തിക്കും. മറ്റു വകുപ്പുകള്‍ തുടര്‍ന്നും കൈകാര്യം ചെയ്യും. ഇതു സംബന്ധിച്ച് രാഷ്ട്രപതിഭവൻ ഉത്തരവിറക്കി.

കിരണ്‍ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. രണ്ടാം മോദി മന്ത്രിസഭയില്‍ ആദ്യം ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്ന കിരണ്‍ റിജിജു പിന്നീട് സ്പോര്‍ട്സ് യുവജനകാര്യവകുപ്പിന്റെ സ്വതന്ത്രചുമതലയിലേക്കും 2021 ജൂലൈ ഏഴ് മുതല്‍ നിയമവകുപ്പ് കാബിനറ്റ് മന്ത്രിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കേന്ദ്രമന്ത്രിസഭയിൽ മറ്റ് അഴിച്ചുപണികളില്ലാതെ റിജിജുവിനെ മാത്രം മാറ്റുന്നതിനുള്ള കാരണം വ്യക്തമല്ല. ജഡ്ജി നിയമനം ഉള്‍പ്പെടെ പല സുപ്രധാന വിഷയങ്ങളിലും സുപ്രീകോ‌ടതിയുമായി പലവട്ടം ഏറ്റുമുട്ടിയ ചരിത്രമുണ്ട് റിജിജുവിന്. 

English Summary: Arjun Ram Meghwal replaces Kiren Rijiju as India's law minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com