ADVERTISEMENT

ബെംഗളൂരു ∙ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തില്‍ സമവായമാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിട്ടതെന്ന് കെ.സി.വേണുഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. രണ്ടു പ്രധാന നേതാക്കള്‍ക്ക് മുഖ്യമന്ത്രി ആകണമെന്ന ആഗ്രഹം തെറ്റല്ല. ഒരാളെ മുറിവേല്‍പിച്ച് തീരുമാനമെടുക്കാനല്ല കോണ്‍ഗ്രസ് ആഗ്രഹിച്ചത്. കോണ്‍ഗ്രസില്‍ അതിരുകവിഞ്ഞ സ്വാതന്ത്ര്യമുണ്ട്, അതിന്റെ ദൗർബല്യങ്ങളുണ്ടെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. 

ബിജെപിക്ക് പ്രധാന ആയുധം നഷ്ടമായി. രാഹുലിനെ ലക്ഷ്യമിട്ടുള്ള ബിജെപി നീക്കം അവര്‍ക്ക് തിരിച്ചടിയായി. രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കാനുള്ള തീരുമാനം ബിജെപിക്ക് തിരിച്ചടിയായി. രാജസ്ഥാനില്‍ കോണ്‍ഗ്രസിനെക്കാള്‍ സംഘടനാപ്രശ്നം ബിജെപിക്കുണ്ടെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. കോൺഗ്രസ് ഇനി രാജസ്ഥാനിൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

‘രണ്ട് പ്രധാനപ്പെട്ട നേതാക്കൾക്ക് മുഖ്യമന്ത്രിയാകണമെന്ന താൽപര്യം ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. അത് എല്ലാ പാർട്ടിയിലും ഉണ്ടാകുന്നതാണ്. അതിനെ ചുറ്റിപറ്റി ചർച്ചകൾ ഉണ്ടായിരുന്നതായി എന്നത് സത്യമാണ്. പക്ഷേ ആ പ്രശ്നം ഭംഗിയായി പരിഹരിക്കാൻ കഴിഞ്ഞു. ബിജെപിയിൽ മോദിയും അമിത് ഷായും തീരുമാനിക്കും. അവിടെ ആരെങ്കിലും മറിച്ച് പറഞ്ഞാൽ അവർ പാർട്ടിയിൽ ഉണ്ടാകില്ല. എന്നാൽ ഞങ്ങളുടെ പാർട്ടിയിൽ അങ്ങനെയല്ല. എല്ലാവർക്കും തുറന്നുപറയാൻ അവസരമുണ്ട്. പക്ഷേ പരിധിവിട്ടുപോകുന്ന അഭിപ്രായ സ്വാതന്ത്ര്യങ്ങൾ പാർട്ടിയിൽ സുഗമമായ തീരുമാനങ്ങൾ എടുക്കുന്നതിന് വിലക്കാകുന്നുണ്ടെന്നതും സത്യമാണ്. അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ്.’–കെ.സി. വേണുഗോപാൽ പറഞ്ഞു.

English Summary: KC Venugopal on Karnataka cm decision and BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com