ADVERTISEMENT

തിരുവനന്തപുരം ∙ സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ ബിജെപി പ്രവർത്തകനും മൂന്നാം പ്രതിയുമായ ശബരി എസ്.നായർക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം നാലാം അഡി. സെഷൻസ് കോടതി ജഡ്ജി എസ്.രാധാകൃഷ്ണന്റേതാണ് ഉത്തരവ്.

സമാനമായ കേസുകളിൽ അകപ്പെടാനോ സമൂഹത്തിൽ ഭീകരാന്തരീഷം സൃഷ്ടിക്കുവാനോ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല. കുറ്റപത്രം സമർപ്പിക്കുന്നതുവരെ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപിൽ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകിയത്. ഇതോടെ, കേസിൽ പിടിയിലായ മുഴുവൻ പ്രതികൾക്കും ജാമ്യം ലഭിച്ചു.

പിടിയിലായ രണ്ടാം പ്രതി കൃഷ്ണ കുമാർ, നാലാം പ്രതിയും കൗൺസിലറുമായ ഗിരികുമാർ എന്നിവർക്ക് നേരത്തെ അഡി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികൾക്ക് വേണ്ടി അഡ്വ. ശാസ്‌തമംഗലം എസ്.അജിത് കുമാർ ഹാജരായി. 2018 ഒക്ടോബർ 27 നാണ് ആശ്രമത്തിന് തീയിട്ടത്.

English Summary: Bail to BJP worker accused in Swami Sandeepanandagiri ashram burning case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com