ADVERTISEMENT

ന്യൂഡൽഹി ∙ 2000 രൂപയുടെ നോട്ട് പിൻവലിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തെ വിമർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ കേന്ദ്ര സർക്കാർ. കേജ്‌രിവാൾ ‘നുണകൾ വിൽക്കുകയാണ്’ എന്നു കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ വിമർശിച്ചു.

‘‘2000 രൂപയുടെ നോട്ടുകൾ വരുമ്പോൾ അഴിമതി ഇല്ലാതാകുമെന്നാണ് അവരാദ്യം പറഞ്ഞത്. രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കുമ്പോൾ അഴിമതി ഇല്ലാതാകുമെന്ന് ഇപ്പോൾ പറയുന്നു. ഇതുകൊണ്ടാണ് നമുക്ക് വിദ്യാഭ്യാസമുള്ള പ്രധാനമന്ത്രി വേണമെന്ന് ഞാൻ പറഞ്ഞത്’’ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നമിട്ട് കേജ്‍രിവാളിന്റെ പ്രതികരണം.

ഇതിനെതിരെയാണ് ധർമേന്ദ്ര പ്രധാൻ രംഗത്തെത്തിയത്. ‘‘2000 രൂപയുടെ നോട്ടുകൾ ഉപയോഗിക്കുന്നതിനു നിയമതടസ്സമില്ല. വിദ്യാഭ്യാസമുള്ള മുഖ്യമന്ത്രി വീണ്ടും നുണകൾ വിൽക്കുകയാണ്. വിദ്യാഭ്യാസം ഉള്ളതുകൊണ്ടു മാത്രം ഒരാൾ ബുദ്ധിമാനാകില്ല. ‘ചില്ലുകൊട്ടാര’ത്തിൽ താമസിക്കുന്ന വലിയ അഴിമതിക്കാർക്കു പരിഭ്രമമുണ്ടാകുന്നതു സ്വാഭാവികം. മദ്യ അഴിമതിയുടെ സൂത്രധാരൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണമെല്ലാം പാഴായിപ്പോകുമെന്ന് തോന്നുന്നുണ്ടാകും’’– ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

English Summary: 'Selling lies': Dharmendra Pradhan attacks Kejriwal over his jibe at PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com