ADVERTISEMENT

ഹിരോഷിമ ∙ ജപ്പാനിലെ ഹിരോഷിമയിൽ ജി7 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കളെ ആലിംഗനം ചെയ്ത് സന്തോഷം പ്രകടിപ്പിച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരെ ആലിംഗനം ചെയ്യുന്ന മോദിയുടെ വിഡിയോ പുറത്തുവന്നു.

ജൂണ്‍ 21 മുതൽ 24 വരെ മോദി യുഎസ് സന്ദർശിക്കാനിരിക്കെയാണ് ഒരു മാസം മുൻപ് ഇരു നേതാക്കളും തമ്മിൽ ജി7 യോഗത്തിൽ കാണുന്നത്. ജി7 രാജ്യങ്ങളുടെ ഭാഗമല്ല ഇന്ത്യയെങ്കിലും ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിഡയുടെ ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

English Summary: PM Modi hugs US President Joe Biden, UK PM Rishi Sunak in Hiroshima | WATCH

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com