ADVERTISEMENT

പട്ന ∙ കള്ളപ്പണത്തിനെതിരായ രണ്ടാം സർജിക്കൽ സ്ട്രൈക്കാണ് 2000 രൂപ നോട്ട് നിരോധിക്കാനുള്ള തീരുമാനമെന്നു മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദി. 2000 രൂപയുടെ നോട്ട് കയ്യിലില്ലാത്ത സാധാരണക്കാരനെ നിരോധന തീരുമാനം ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ നോട്ടു നിരോധന വേളയിൽ ജനങ്ങൾക്ക് അടിയന്തര ആശ്വാസം നൽകാനാണ് 2000 രൂപ നോട്ട് വിതരണം ചെയ്തത്. സാധാരണ ഗതിയിൽ ഇത്ര വലിയ തുകയുടെ കറൻസി ആവശ്യമില്ല. 2000 രൂപ നോട്ട് നിരോധനത്തെ കോൺഗ്രസ് എതിർക്കുന്നതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: 'Second surgical strike on Black Money': Sushil Modi on Rs 2000 note withdrawal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com