ADVERTISEMENT

പാലക്കാട്∙ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയതിനു പിന്നാലെ, കേരള സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം രംഗത്ത്. അധികാരമേറ്റ് വെറും രണ്ടു മണിക്കൂറിനുള്ളിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ തിരഞ്ഞെടുപ്പു വാഗ്ദാനം നടപ്പാക്കുമ്പോൾ, കേരളത്തിൽ സിപിഎം നൽകിയ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളുടെ അവസ്ഥ എന്തായെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്.

ക്ഷേമപെൻഷൻ 2500 രൂപയാക്കി വർധിപ്പിക്കുമെന്നു വാഗ്ദാനം ചെയ്ത സിപിഎമ്മിന്, ഭരണം 3–ാം വർഷത്തിലേക്കു കടക്കുമ്പോഴും അത് നടപ്പാക്കാനായിട്ടില്ലെന്ന് ബൽറാം ചൂണ്ടിക്കാട്ടി. മാത്രമല്ല, ക്ഷേമ പെൻഷൻ മൂന്നു മാസം വരെ കുടിശിലകയായ അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.

ബൽറാമിന്റെ കുറിപ്പിന്റെ പൂർണരൂപം

കുടുംബനാഥയ്ക്ക് പ്രതിമാസം 2000 രൂപ നൽകുമെന്ന് കർണാടകയിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നതാണ്. ആ വാഗ്ദാനം നടപ്പിലാക്കാൻ കോൺഗ്രസിന് വേണ്ടിവന്നത് അധികാരത്തിലെത്തി വെറും 2 മണിക്കൂർ.

ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്ന് സിപിഎം കേരളത്തിലെ ജനങ്ങൾക്ക് ഇതേപോലെ തിരഞ്ഞെടുപ്പിന് മുൻപ് പ്രകടന പത്രികയിലൂടെ വാഗ്ദാനം നൽകിയിരുന്നു. വീണ്ടും അധികാരത്തിലെത്തി ഇന്നേക്ക് 2 വർഷം കഴിയുമ്പോഴും 100 രൂപ പോലും ഇതുവരെ വർധിപ്പിക്കാൻ സിപിഎം തയ്യാറായിട്ടില്ല. മാത്രമല്ല, ക്ഷേമ പെൻഷൻ ഇപ്പോൾ 3 മാസം കുടിശ്ശികയുമായിരിക്കുന്നു.

ഖജനാവിലെ നികുതിപ്പണം മുഴുവൻ മറ്റാവശ്യങ്ങൾക്ക് ധൂർത്തടിക്കുന്നത് കാരണം കിഫ്ബി മോഡലിൽ വായ്പയെടുത്താണ് പെൻഷൻ കൊടുക്കാൻ തന്നെ കഴിയുന്നത്. അതായത് നിസാര തുകയ്ക്കുള്ള പെൻഷൻ പോലും ഭാവി തലമുറയുടെ മേൽ ഭാരമാക്കി മാറ്റിയിരിക്കുന്നു.

English Summary: VT Balram Takes A Dig At CPM And LDF Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com