ADVERTISEMENT

കണ്ണൂർ∙ രാഷ്ട്രീയ രക്തസാക്ഷിളുമായി ബന്ധപ്പെട്ട് തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി തലശേരി അതിരൂപത. ബിഷപ്പിന്‍റെ പ്രസംഗത്തെ ചില തൽപ്പരകക്ഷികൾ ദുർവ്യാഖ്യാനം ചെയ്തു. രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരമാണ് സഭയുടേത്. അപരന്‍റെ നന്മയെ ലക്ഷ്യമാക്കിയുള്ള രക്തസാക്ഷിത്വങ്ങൾ രാഷ്ട്രീയത്തിലുമുണ്ട്. എന്നാൽ ചിലർ നിക്ഷിപ്ത താൽപര്യങ്ങൾക്ക് ബലിയാടാവരാണ്. ഇവരെ അനുകരിക്കരുതെന്നാണ് ബിഷപ് ആഹ്വാനം ചെയ്തതെന്നും രൂപത വിശദീകരിക്കുന്നു.

അനാവശ്യമായി കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചിരുന്നു. രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലൻമാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂർ ചെറുപുഴയിൽ കെസിവൈഎം സംഘടിപ്പിച്ച യുവജന ദിനാഘോഷ പരിപാടിയിലായിരുന്നു വിവാദപ്രസംഗം.

‘‘അപ്പോസ്തലൻമാർ സത്യത്തിനും നന്മയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ്. ഈ പന്ത്രണ്ട് അപ്പോസ്തലൻമാരും രക്തസാക്ഷികളായി മരിച്ചവരാണ്. രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെയല്ല, അപ്പോസ്തലൻമാരുടെ രക്തസാക്ഷിത്വം. കണ്ടവനോട് അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റു മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. ചിലർ പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്നു തെന്നിവീണു മരിച്ചവരാണ്.’’ – എന്നാണ് മാർ പാംപ്ലാനി പറഞ്ഞത്.

English Summary: Misinterpreted the bishop's speech; Thalassery Archdiocese explains Pamplani's controversial speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com