ADVERTISEMENT

തലശേരി∙ രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരെ വിവാദ പരാമർശവുമായി തലശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. അനാവശ്യമായി കലഹിക്കാൻ പോയി മരിച്ചവരാണ് രക്തസാക്ഷികളെന്ന് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു. രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലൻമാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂർ ചെറുപുഴയിൽ കെസിവൈഎം സംഘടിപ്പിച്ച യുവജന ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘അപ്പോസ്തലൻമാർ സത്യത്തിനും നൻമയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ്. ഈ പന്ത്രണ്ട് അപ്പോസ്തലൻമാരും രക്തസാക്ഷികളായി മരിച്ചവരാണ്. രാഷ്ട്രീയക്കാരുടെ രക്തസാക്ഷികളെപ്പോലെയല്ല, അപ്പോസ്തലൻമാരുടെ രക്തസാക്ഷിത്വം. കണ്ടവനോട് അനാവശ്യമായി കലഹിക്കാൻ പോയി വെടിയേറ്റു മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. ചിലർ പ്രകടനത്തിനിടെ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്നു തെന്നിവീണു മരിച്ചവരാണ്’ – മാർ പാംപ്ലാനി പറഞ്ഞു.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പേരെടുത്തു പറയാതെയാണ് മാർ പാംപ്ലാനി രക്തസാക്ഷികളുമായി ബന്ധപ്പെട്ട വിവാദ പരാമർശം നടത്തിയത്. പ്രസംഗത്തിനിടെ അപ്പോസ്തലൻമാരുമായി ബന്ധപ്പെട്ട ഭാഗത്ത് സാന്ദർഭികമായിട്ടായിരുന്നു മാർ പാംപ്ലാനിയുടെ പരാമർശങ്ങൾ. റബർ വിലയുമായി ബന്ധപ്പെട്ട് മുൻപ് നടത്തിയ പരാമർശം വിവാദമായതിനു പിന്നാലെയാണ് രാഷ്ട്രീയ രക്തസാക്ഷികളുമായി ബന്ധപ്പെട്ട് തലശേരി ആർച്ച് ബിഷപ്പിൽനിന്ന് പരാമർശം ഉണ്ടായത്. 

English Summary: Mar Joseph Pamplany Kicks Up Another Controversy By Speaking On Political Martyrs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com