ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, രാഷ്ട്രപതി ദ്രൗപദി മുർമുവാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്നു രാഹുൽ ട്വിറ്ററിൽ കുറിച്ചു. ഈ മാസം 28ന് മോദി പുതിയ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ്, എതിർ ശബ്ദവുമായി രാഹുലും രംഗത്തെത്തിയത്.

പുതിയ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ എതിർത്ത് വിവിധ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. ആർജെഡി നേതാവ് മനോജ് കുമാർ ഝാ, സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി തുടങ്ങിയവരാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെ എതിർത്തത്.

2020 ഡിസംബറിൽ മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്. സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമാണിത്. 970 കോടി രൂപ ചെലവിൽ നിർമിച്ച നാലു നില കെട്ടിടത്തിൽ 1,224 എംപിമാരെ ഉൾക്കൊള്ളിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിൽ മൂന്ന് വാതിലുകളാണുള്ളത് - ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ ദ്വാർ.

ഇതുകൂടാതെ എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കും വെവ്വേറെ എൻട്രികളുമുണ്ട്. രാജ്യത്തിന്റെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്നതിനായി നിർമിച്ച ഭരണഘടനാ ഹാൾ ആണ് മറ്റൊരു ആകർഷണം. ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് ഹാളിൽ സൂക്ഷിച്ചിട്ടുണ്ട്.

English Summary: Rahul Gandhi echoes Opposition leaders: ‘President should inaugurate Parliament House, not PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com