ADVERTISEMENT

കൊച്ചി ∙ സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് പി.വി.ശ്രീനിജിന്‍ എംഎല്‍എ. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലി കേരളാ സ്പോര്‍ട്സ് ആക്ട് പഠിക്കണം. കൊച്ചിന്‍ പ്രീമിയര്‍ ലീഗിനു മൈതാനം വിട്ടുനല്‍കാനാകില്ലെന്നാണ് തീരുമാനമെടുത്തത്. ഇതു പ്രതിഷേധാര്‍ഹമെന്ന് എറണാകുളം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ ശ്രീനിജിൻ പറഞ്ഞു.

പനമ്പിള്ളി നഗര്‍ സ്കൂള്‍ മൈതാനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്വയം ആര്‍ജിച്ചതാണ്. അതിനാല്‍ ബ്ലാസ്റ്റേഴ്സുമായി കരാറുണ്ടാക്കുന്നതിനു തടസമില്ല. പ്രവര്‍ത്തിച്ചത് നിയമപരമായാണെന്നും ശ്രീനിജിന്‍ പറഞ്ഞു. 

Read Also: തിരുവനന്തപുരത്ത് വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട ബസിൽ മൃതദേഹം; ദുരൂഹത?

സ്പോർട്സ് കൗൺസിലിന് വാടക നൽകിയിട്ടില്ലെന്ന് ആരോപിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ സിലക്‌ഷൻ ട്രയൽസ് എംഎൽഎ തടഞ്ഞത്. സിലക്‌ഷൻ ട്രയൽസ് നടക്കുന്ന കൊച്ചിയിലെ സ്കൂളിന്റെ ഗേറ്റ് എംഎൽഎ പൂട്ടിയതോടെ, ട്രയൽസിൽ‌ പങ്കെടുക്കാനെത്തിയ നൂറിലധികം കുട്ടികൾക്ക് ഒരു മണിക്കൂറോളം ഗേറ്റിനു പുറത്ത് കാത്തുനിൽക്കേണ്ടി വന്നു. ഇതോടെ പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തി.

പനമ്പള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഗ്രൗണ്ടിലാണ് സിലക്‌ഷൻ ട്രയല്‍സ്‌ നടക്കേണ്ടിയിരുന്നത്. സംഭവം വിവാദമായതോടെ, പൂട്ടിയിട്ട ‌ഗേറ്റ് അധികൃതരെത്തി തുറന്നുകൊടുത്തു. കായികമന്ത്രി വി.അബ്ദുറഹിമാൻ ഉൾപ്പെടെ ഇടപെട്ടതോടെ കോർപറേഷൻ കൗൺസിലർമാർ സ്ഥലത്തെത്തിയാണ് ഗേറ്റു തുറന്നത്.

English Summary: PV Srinijin MLA against State Sports Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com