ADVERTISEMENT

ലണ്ടന്‍∙ ലോകം കണ്ട എക്കാലത്തെയും വിചിത്രമായ കൂടിച്ചേരലുകളിൽ ഒന്നിനാണ് ലണ്ടനിലെ ഹണ്ടേറിയൻ മ്യൂസിയം സാക്ഷ്യം വഹിച്ചത്. 16 വർഷം മുൻപ് അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽനിന്നു നീക്കം ചെയ്ത സ്വന്തം ഹൃദയം കാണാനാണ് ഹാംഷെയറിലെ റിങ്‌വുഡിൽനിന്നുള്ള ജെന്നിഫർ സട്ടൺ മ്യൂസിയത്തിൽ എത്തിച്ചേർത്തത്. ‘‘അവിശ്വസനീയമായ യാഥാർഥ്യം’’ – സ്വന്തം ഹൃദയം നേരിൽ കണ്ട നിമിഷത്തെ ജെന്നിഫർ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

‘‘മ്യൂസിയത്തിലേക്ക് നടന്നുനീങ്ങിയ നിമിഷം തന്നെ അത് എന്‍റെ ശരീരത്തിന്‍റെ ഭാഗമായിരുന്നുവെന്ന ചിന്ത എന്നിൽ ഉള്ളവായി. എന്നാൽ അത് മനോഹരമായ അനുഭവമാണ്. ഇത് എന്‍റെ സുഹൃത്താണ്. 22 വർഷം എന്നെ ജീവിക്കാൻ ഇതു സഹായിച്ചു. എന്‍റെ ജീവിതകാലത്ത് ജാറുകളിൽ ഒരുപാട് കാര്യങ്ങൾ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ യഥാർത്ഥത്തിൽ എന്‍റെയെന്നു പറയുന്ന ഒന്ന് കാണുന്നത് വിചിത്രമാണ്.

ഈ കാഴ്ച അവയവദാനത്തെ പ്രോത്സാഹിപ്പിക്കുമെന്നു പ്രത്യാശിക്കുന്നു. നിലവിൽ ഞാൻ ഇപ്പോൾ സജീവവും തിരക്കുള്ളതുമായ ഒരു ജീവിതമാണ് നയിക്കുന്നത്.’’ – ജെന്നിഫർ പറഞ്ഞു.

2007ലാണ് ജെന്നിഫർ സട്ടന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രിക്രിയ നടത്തിയത്. പിന്നീട് ജെന്നിഫർ തന്‍റെ ഹൃദയം പ്രദർശനത്തിന് ഉപയോഗിക്കാൻ റോയൽ കോളജ് ഓഫ് സർജൻസിന് അനുമതി നൽകി. നിലവിൽ ജെന്നിഫറിന്‍റെ ഹൃദയം ലണ്ടനിലെ ഹണ്ടേറിയൻ മ്യൂസിത്തിൽ സന്ദർശകർക്കു മുന്നിൽ പ്രദർശനത്തിനു വച്ചിരിക്കുകയാണ്. 

English Summary: Woman Sees Her Own Heart On Display At Museum, 16 Years After Transplant Surgery

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com