ADVERTISEMENT

ഭോപാൽ∙ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ജനിച്ച ചീറ്റ കുഞ്ഞ് ചത്തു. രണ്ടുമാസം പ്രായമായ കുഞ്ഞുങ്ങളിലൊന്നാണ് ചത്തതെന്ന് വനംവകുപ്പ് അറിയിച്ചു. പെൺ ചീറ്റക്കുഞ്ഞിന്റെ മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. കഴിഞ്ഞ മാര്‍ച്ചിലാണ് നമീബിയയില്‍ നിന്നെത്തിച്ച ജ്വാല എന്ന പെണ്‍ചീറ്റ നാല് ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. 

കഴിഞ്ഞ സെപ്റ്റംബര്‍ 17നായിരുന്നു എട്ടു ചീറ്റകളെ കുനോയിലെത്തിച്ചത്. ഇതിനിടെ മൂന്നു ചീറ്റകള്‍ ചത്തു. ഒരു ചീറ്റക്കുഞ്ഞുകൂടി ചത്തതോടെ കുനോയില്‍ ജീവന്‍ നഷ്ടപ്പെട്ട ചീറ്റകളുടെ എണ്ണം നാലായി. കുനോയില്‍ എത്തിച്ച ആദ്യ ബാച്ചില്‍ എട്ടു ചീറ്റകളും രണ്ടാം ബാച്ചില്‍ 12 ചീറ്റകളും ഉണ്ടായിരുന്നു.

English Summary: Cheetah Cub dies in MP's Kuno national park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com