‘സ്‌മൃതി ഇറാനി വന്ദനയുടെ കൊലപാതകത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു’

deepthi-mary-varghese
ദീപ്തി മേരി വർഗീസ് (Photo: fb/ Adv Deepthi Mary Varghese).
SHARE

കൊച്ചി∙ കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി കേരളത്തിൽ കാണിക്കുന്നത് കപട നാടകമാണെന്നു കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗീസ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ വീട് സ്‌മൃതി ഇറാനി സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

സ്മൃതി എംപിയായ ഉത്തർപ്രദേശിൽ പെൺകുട്ടിയെ ബിജെപി എംഎൽഎ ബലാത്സംഗം ചെയ്തപ്പോഴും കുടുംബത്തെ ഇല്ലാതെയാക്കിയപ്പോഴും മൗനത്തിലായിരുന്നു. കത്വയിലെയും ഹത്രാസിലെയും പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയപ്പോഴും അവർക്കൊപ്പം നിൽക്കാതിരുന്ന സ്‌മൃതി ഇറാനി കൊട്ടാരക്കരയിലെ സംഭവം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്.

പീഡകർക്കു വേണ്ടി സഹപ്രവർത്തകരായ മന്ത്രിമാർ ജാഥ നടത്തിയപ്പോഴും പാർട്ടിക്ക് അകത്തു പോലും അതിനെതിരെ ശബ്ദിക്കാൻ സ്‌മൃതി തയാറായിട്ടില്ല. തിരഞ്ഞെടുപ്പുകളിൽ നിരന്തരമായി പരാജയപ്പെട്ടിരുന്ന സ്‌മൃതി, രാഹുൽ ഗാന്ധി ഒരിക്കൽ പരാജയപ്പെട്ടതിന്റെ പേരിൽ നടത്തുന്ന പരാമർശങ്ങൾ അവരുടെ രാഷ്ട്രീയ അരക്ഷിതാബോധമാണ് കാണിക്കുന്നത്. അതിനെ ജനങ്ങൾ പുച്ഛത്തോടെ തള്ളിക്കളയുമെന്നും ദീപ്തി മേരി വർഗ്ഗീസ് പറഞ്ഞു.

English Summary: Deepti Mary Varghese against Smriti Irani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഗോപാംഗനേ...

MORE VIDEOS