ADVERTISEMENT

തിരുവനന്തപുരം ∙ ശക്തമായ ജനകീയ പ്രതിഷേധത്തെത്തുടർന്നു സംസ്ഥാന സർക്കാർ മരവിപ്പിച്ച സിൽവർലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെ അനുകൂലിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. വിദേശ രാജ്യങ്ങളിലെപ്പോലെ ദൂരെസ്ഥലത്തേക്കു വീട്ടിൽനിന്നും ദിവസവും പോയിവന്നു പഠിക്കാൻ സിൽവർലൈൻ സഹായിക്കുമെന്നു സന്ദീപാനന്ദ പറയുന്നു. അകലങ്ങളില്ലാതെ കേരളത്തിലെ ഏതു വിദ്യാഭ്യാസ സ്ഥാപനത്തിലും കുട്ടികൾക്കു പഠിക്കാനാകുമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

നേരത്തേയും സിൽവർലൈനിനുവേണ്ടി നിലകൊണ്ടയാളാണ് ഇടത് അനുഭാവി കൂടിയായ സന്ദീപാനന്ദ. ‘‘സമയം പണമാണ്. ഒരു ദിവസം വേണ്ടിടത്ത് വെറും നാലുമണിക്കൂർ മതിയാകും. കോഴിക്കോടുനിന്ന് ചായ കുടിച്ച് കയറിയാൽ ഊണ് തിരുവനന്തപുരത്തുനിന്ന് കഴിക്കാം. സ്ത്രീസൗഹൃദം കൂടിയാണ് കെ–റെയിൽ. കൊച്ചിയിൽ ഉള്ള ആൾക്ക് രണ്ട് മണിക്കൂർ െകാണ്ട് എവിടെയും എത്താം. എയർ ആംബുലൻസ് പോലെയും കെ–റെയിൽ ഉപയോഗിക്കാൻ കഴിയും’’– അദ്ദേഹത്തിന്റെ വാക്കുകൾ.

സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുറിപ്പ്:

കെ–റെയിൽ പോലുള്ള അതിവേഗ ട്രെയിൻ തിരുവനന്തപുരം മുതൽ കാസർകോട് വരെ 10 മിനിറ്റ് ഇടവിട്ട് ഓടാനുണ്ടായിരുന്നെങ്കിൽ, അകലങ്ങളില്ലാതെ കേരളത്തിലെ ഏതു കോളജുകളിലും സ്കൂളുകളിലും നമ്മുടെ കുട്ടികൾക്ക് വീടുവിട്ട് നിൽക്കാതെ, അമ്മയുണ്ടാക്കുന്ന ഭക്ഷണവും കഴിച്ച്, വൈകുന്നേരം സ്വന്തം വീട്ടിൽ വീട്ടുകാരോടൊപ്പം കിടന്നുറങ്ങി വിദേശ രാജ്യങ്ങളിലെപ്പോലെ പഠിക്കാൻ കഴിയില്ലേ? കേരളത്തിന്റെ പുതിയ തലമുറ ഇത് തിരിച്ചറിയുന്നു: നമ്മുടെ നാടിന്റെ വികാസമാണ് വ്യക്തിയുടെ വികാസമെന്ന്.

English Summary: Swamy Sandeepananda Giri supports Silverline in FB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com