ADVERTISEMENT

ന്യൂഡൽഹി∙ കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആള്‍മാറാട്ട വിഷയത്തില്‍ ഇടപെട്ട് ഗവര്‍ണര്‍. എല്ലാ സർവകലാശാല തിരഞ്ഞെടുപ്പുകളിലും ഇനി സൂക്ഷ്മ പരിശോധന നടത്തും. യൂണിയന്റെ പേരിൽ നിയമം കയ്യിലെടുക്കുന്നതു ഭീകരമായ അവസ്ഥയാണെന്നും എല്ലാ സര്‍വകലാശാലകളിലും സൂക്ഷ്മ പരിശോധന നടത്തുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

‘‘തിരഞ്ഞെടുപ്പ് വിഷയം അതീവ ഗൗരവമായി കാണും. ഇതു സംബന്ധിച്ച നിർദേശം സർവകലാശാലയ്ക്കു നൽകിക്കഴിഞ്ഞു. ഈ വിഷയത്തിൽ മാത്രമല്ല, മുൻപുനടന്നവയിലും സൂക്ഷ്മ പരിശോധന നടത്തണമെന്നാണ് നിർദേശം. ആരെങ്കിലും മുൻപ് ഇതുപോലെ ചെയ്തിട്ടുണ്ടെങ്കിൽ അവയും പുറത്തുവരണം. നിയമം കയ്യിലെടുക്കുന്ന അവസ്ഥ അപകടകരമാണ്. സർവകലാശാല തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. ഞാനൊരു സംഘടനയുടെ അംഗമാണെന്നും എന്തുചെയ്താലും നിയമം ലംഘിച്ചാലും ആ സംഘടന പിന്തുണയ്ക്കുമെന്നുമുള്ള ധാരണ ശരിയല്ല’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

നാലു വർഷത്തെ കോഴ്സ് തീരാൻ അഞ്ചുവർഷത്തെ സമയം എടുക്കുന്നതെന്തുകൊണ്ടെന്നും ഗവർണർ ചോദിച്ചു. ‘‘പത്തും പ്ലസ്ടുവും കഴിഞ്ഞ് മികവുള്ള കുട്ടികൾ എന്തുകൊണ്ട് കേരളത്തിനു പുറത്തേക്കു പോകുന്നു. കേരളത്തിൽ നാലുവർഷത്തെ കോഴ്സിന് അഡ്മിഷനെടുത്താൽ കുറഞ്ഞത് അഞ്ചരവർഷം കൊണ്ടേ അതു പൂർത്തിയാകുകയുള്ളൂ’’ – ഗവർണർ പറഞ്ഞു. പൊതുതാല്‍പര്യം കണക്കിലെടുത്തുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു.

English Summary: Governor Arif Mohammed Khan on SFI impersonation row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com