ADVERTISEMENT

ഭോപാൽ∙ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ രണ്ടു ചീറ്റ കുഞ്ഞുങ്ങള്‍ കൂടി ചത്തു. പ്രോജക്ട് ചീറ്റയുടെ ഭാഗമായി നമീബിയയിൽ നിന്നെനത്തിച്ച ജ്വാല എന്ന ചീറ്റയുടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞുങ്ങളാണ് അസുഖവും ബാധിച്ച് ചത്തത്. ജ്വാല പ്രസവിച്ച നാലു കുഞ്ഞുങ്ങളിൽ മൂന്നെണ്ണവും രണ്ടുദിവസത്തിനിടെ ചത്തു. 

ദേശീയോദ്യാനത്തില്‍ 46 മുതൽ 47 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെടുന്നത്. ഇതേതുടർന്ന് ചീറ്റക്കുഞ്ഞുങ്ങളുടെ ആരോഗ്യം മോശമാകുകയായിരുന്നു. ഇവയെ നിർജ്ജലീകരിക്കപ്പെട്ട അവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. നാലാമത്തെ ചീറ്റ കുഞ്ഞ് പാൽപൂരിലെ വെറ്റിനറി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനെ നിരീക്ഷിക്കുന്നതിനായി നമീബിയയിലേയും ദക്ഷിണാഫ്രിക്കയിലേയും വിദഗ്ധരുമായി ബന്ധപ്പെടുന്നുണ്ട്. 

പ്രോജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽനിന്നും നമീബിയയിൽനിന്നും 20 ചീറ്റകളെയാണ് ഇന്ത്യയിൽ എത്തിച്ചിരുന്നത്. 

English Summary: 2 More Cheetah Cubs Die In Kuno National Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com