ADVERTISEMENT

ന്യൂഡൽഹി ∙ മിഗ് 29 കെ യുദ്ധവിമാനം വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ആദ്യമായി രാത്രി ലാൻഡിങ് നടത്തി. രാത്രി ലാൻഡിങ്ങിന്റെ ദൃശ്യങ്ങൾ നാവികസേന പുറത്തുവിട്ടു. ഈ നേട്ടം ആത്മനിര്‍ഭർ ഭാരതത്തിലേക്കുള്ള പ്രേരണയാണെന്ന് നാവികസേന വ്യക്തമാക്കി.

സേനയെ അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും രംഗത്തെത്തി. വിക്രാന്ത് അംഗങ്ങളുടെയും നേവി പൈലറ്റുമാരുടെയും നിരന്തര പ്രയത്നത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. വിക്രാന്തിന്റെ യുദ്ധവിമാന ശേഖരത്തിന്റെ ഭാഗമായ മിഗ് 29 കെയ്ക്ക് 65,000 അടിയോളം ഉയരത്തിൽ പറക്കാൻ കഴിയും.

English Summary: MiG-29K Lands On India's Aircraft Carrier At Night For First Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com