‘കുട്ടി പോയത് ആരും കണ്ടില്ല’: വർക്കലയിൽ പിഞ്ചുകുഞ്ഞ് ട്രെയിൻ തട്ടി മരിച്ചു

Mail This Article
×
തിരുവനന്തപുരം ∙ വർക്കല ഇടവയിൽ രണ്ടുവയസ്സുകാരി ട്രെയിൻ തട്ടി മരിച്ചു. അബ്ദുൽ അസീസ് – ഇസൂസി ദമ്പതികളുടെ മകൾ സോഹ്റിൻ ആണ് മരിച്ചത്. വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. സഹോദരങ്ങൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി വീടിനു മുന്നിലെ റെയിൽവേ ട്രാക്കിലേക്ക് പോകുകയായിരുന്നു.
കുട്ടി ട്രാക്കിലേക്ക് പോയത് ആരും കണ്ടില്ല. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് മാതാവ് ബഹളം വച്ചു. ട്രാക്കിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ട് എത്തിയപ്പോഴാണ് േസാഹ്റിനെ തിരിച്ചറിഞ്ഞത്. മൃതദേഹം വർക്കല ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ െപാലീസ് അന്വേഷണം ആരംഭിച്ചു.
English Summary: 2-year-old baby dies as train hit in Varkala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.