തര്‍ക്കം മൂത്തു; ആലപ്പുഴയില്‍ എന്‍സിപിക്ക് 2 ജില്ലാ പ്രസിഡന്റുമാര്‍

ncp-poster
ആലപ്പുഴയിലെ എൻസിപിയുടെ ജില്ലാ പ്രസിഡന്‍റിന് അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള പോസ്റ്ററുകൾ
SHARE

ആലപ്പുഴ ∙ പുതിയ ജില്ലാ പ്രസിഡന്റിന്റെ നിയമനത്തെച്ചൊല്ലി ആലപ്പുഴ എന്‍സിപിയിൽ തർക്കം രൂക്ഷം. ഇതേ തുടർന്ന് ആലപ്പുഴയിൽ എന്‍സിപിയ്ക്ക് ഇപ്പോൾ രണ്ട് ജില്ലാ പ്രസിഡന്റുമാരായി. സാദത്ത് ഹമീദിനെയാണ് ജില്ലാ പ്രസിഡന്റായി സംസ്ഥാന അധ്യക്ഷൻ പി.സി.ചാക്കോ പ്രഖ്യാപിച്ചത്. ഇതിനെ അംഗീകരിക്കാത്ത എതിർ വിഭാഗം എൻ.സന്തോഷ് കുമാറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു. 

നിലവിലുള്ള ജില്ലാ പ്രസിഡന്റാണ് എൻ.സന്തോഷ് കുമാർ. നേരത്തെ പി.സി. ചാക്കോ പക്ഷത്തായിരുന്ന സന്തോഷ് കുമാർ ഇപ്പോൾ ചാക്കോ വിരുദ്ധപക്ഷത്താണ്. രണ്ടു വിഭാഗത്തിന്റെ പോസ്റ്ററിലും ശരദ് പവാറിന്റെയും പി.സി.ചാക്കോയുടെയും ചിത്രങ്ങളുണ്ട്. പി.സി.ചാക്കോ പ്രസിഡന്റായി ചുമതലയേറ്റതു മുതൽ സംസ്ഥാന എൻസിപിയിൽ പ്രകടമായി തുടങ്ങിയ ഭിന്നത ആലപ്പുഴയിലും ശക്തമാണ്. പലപ്പോഴും സമ്മേളനങ്ങൾ ബഹളത്തിലാണ് അവസാനിക്കാറുള്ളത്.

രണ്ട് ഗ്രൂപ്പുകളായി ചേരിതിരിഞ്ഞുള്ള തർക്കം കഴിഞ്ഞ കുറച്ച് കാലമായി ആലപ്പുഴ എൻസിപിയിലുണ്ട്. പി.സി.ചാക്കോയെ അനുകൂലിക്കുന്നവരും തോമസ് കെ.തോമസ് എംഎൽഎയെ അനുകൂലിക്കുന്നവരും തമ്മിലാണ് തർക്കം. ഈ തർക്കം പലപ്പോഴും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീളുന്നത് പാർട്ടിക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. 

English Summary: Crisis in Alappuzha NCP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA