ചൈനയിൽ പടർന്ന് പുതിയ കോവിഡ് വകഭേദം; ആഴ്ചയിൽ 65 ലക്ഷം ആളുകള്‍ രോഗബാധിതരായേക്കാം

COVID Test Beijing | (Photo by Yuxuan ZHANG / various sources / AFP)
ചൈനയിലെ ബെയ്ജിങ്ങിൽ നടന്ന കോവിഡ് പരിശോധനയിൽനിന്ന്. (Photo by Yuxuan ZHANG / various sources / AFP)
SHARE

ബെയ്ജിങ് ∙ ചൈനയിൽ പടർന്ന് കോവിഡിന്റെ പുതിയ വകഭേദം. ഒമിക്രോണിന്റെ എക്സ്ബിബി എന്ന വകഭേദമാണ് വ്യാപിക്കുന്നത്. ജൂൺ ആദ്യത്തോടെ വ്യാപനം തീവ്രമാകാമെന്നാണ് വിലയിരുത്തൽ. ആഴ്‍ചയിൽ 65 ലക്ഷം പേരോളം വീതം രോഗബാധിതരായേക്കാമെന്നാണ് കരുതുന്നത്. നിലവിലുള്ള പ്രതിരോധശേഷിയെ മറികടക്കാൻ കഴിയുന്നതാണ് പുതിയ വകഭേദമെന്നാണ് സൂചന. ഇതു പടർന്നാൽ ജനസംഖ്യയുടെ 85 ശതമാനവും ഒരേസമയം രോഗബാധിതരാകും. പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ യുഎസിലും പനി ബാധിതർ വർധിച്ചിരുന്നു. ഇത് മറ്റൊരു തരംഗത്തിന് ഇടയാക്കുമെന്ന ആശങ്കയും അധികൃതർക്കുണ്ട്.

എക്സ്ബിബിയെ പ്രതിരോധിക്കാൻ പുതിയ വാക്സീൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ചൈന. ഈ വകഭേദത്തിനെതിരെയുള്ള രണ്ടു വാക്സീനുകൾ ചൈനീസ് വൈദ്യശാസ്ത്ര ഗവേഷകൻ സോങ് നാന്ഷാങ് വികസിപ്പിച്ചെന്നു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇവ അനുമതികൾക്കായി നൽകിയിരിക്കുകയാണ്.

അതേസമയം, പുതിയ തരംഗം ചെറിയ തോതിൽ മാത്രമേ വ്യാപിക്കുകയുള്ളുവെന്നാണ് ചൈനീസ് അധികൃതരുടെ വാദം. എന്നാൽ വയോധികരെ ബാധിക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പക്ഷേ പുതിയ തരംഗത്തിന്റെ വ്യാപനം ചെറിയ തോതിലായാലും അത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാകാമെന്ന് ഹോങ്കോങ് സർവകലശാല സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഒരു ഗവേഷകൻ പറഞ്ഞു. ചൈനയിൽ കഴിഞ്ഞ രണ്ടാഴ്ചയായി പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. പക്ഷേ അതു ചെറിയ തോതിലായതിനാൽ ആശുപത്രികൾ നിറയുന്ന സാഹചര്യമുണ്ടാകില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

English Summary: China battles new wave of covid variant 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS