ലാൻഡിങ്ങിനിടെ എമർജൻസി വാതിൽ തുറന്നു; യാത്രക്കാർക്ക് ശ്വാസതടസ്സം- വിഡിയോ

Passenger Opens Emergency Exit Mid-Air | Video Grab: Twitter, @OnAviation
വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നപ്പോൾ. (Video Grab: Twitter, @OnAviation)
SHARE

സോൾ∙ ദക്ഷിണ കൊറിയയിലെ സോളില്‍ ഏഷ്യാന എയർലൈൻസിന്റെ വിമാനം ലാൻഡ് ചെയ്യാൻ തയാറെടുക്കുന്നതിനിടെ ഒരു യാത്രക്കാരൻ എമർജൻസി വാതിൽ തുറന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെങ്കിലും ശ്വാസതടസ്സം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ട നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഡേഗു രാജ്യാന്തര വിമനളത്താവളത്തിലെ റൺവേയിൽ ലാൻഡിങ്ങിനു തയാറെടുക്കുന്നതിനിടെയാണ് എ 321-200 വിമാനത്തിന്റെ വാതിൽ യാത്രക്കാരൻ തുറന്നത്. ഏകദേശം 200 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനം റൺവേയിൽനിന്ന് 200 മീറ്റർ (650 അടി) ഉയരത്തിലായിരുന്നപ്പോഴാണ് സംഭവം. എമർജൻസി വാതിലിനു സമീപത്തിരുന്ന യാത്രക്കാരനാണ് വാതിൽ തുറന്നത്. 

അപ്രതീക്ഷിതമായി വാതിൽ തുറന്നതോടെ ചില യാത്രക്കാർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ലാൻഡിങ്ങിനു ശേഷം ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിമാനകമ്പനി അറിയിച്ചു. 9 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വാതിൽ തുറന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്തതായും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

English Summary: Passenger Opens Emergency Exit Mid-Air, Wind Rips Through

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA