ADVERTISEMENT

തിരുവനന്തപുരം∙ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം വനംവകുപ്പ് ആസ്ഥാനത്തിനു മുന്നില്‍ വളര്‍ത്തുമൃഗങ്ങളുമായി കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ഉപരോധ സമരം. വന്യജീവി ആക്രമണം വര്‍ധിച്ചതോടെ മലയോര മേഖലയില്‍ ജനരോഷം കടുത്തതാണ് സമരത്തിനിറങ്ങാൻ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.

കടുത്ത വെയിലില്‍ പശു, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുമായാണ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. വന്യമൃഗ സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വലിയ ദുരന്തമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി പറഞ്ഞിരുന്നു.

തമിഴ്നാട്ടിലെ കമ്പം ടൗണിൽ കാട്ടാന അരിക്കൊമ്പൻ എത്തിയതിനോട് പ്രതികരിച്ച ജോസ് കെ.മാണി, അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്നും പറഞ്ഞു.

English Summary: Kerala Congress M protest with pet animals at Forest Department headquarters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com