ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധിക്കിടയിലും നിയമസഭാ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ പിഎമാര്‍ക്കും ഒാവര്‍ടൈം അലവന്‍സ് അനുവദിച്ച് ധനവകുപ്പ്. നിയമസഭയുടെ ഏഴാം സമ്മേളനകാലത്ത് അധികസമയം ജോലി ചെയ്തവര്‍ക്കുള്ള ഓവര്‍ടൈം അലവന്‍സിനാണ് ധനവകുപ്പ് 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്.

ചെലവ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടാണ് പണം അനുവദിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. നിയമസഭാ സെക്രട്ടേറിയറ്റ്, എംഎല്‍എ ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ പിഎമാര്‍ക്കുമാണ് ഒാവര്‍ടൈം അലവന്‍സ് ലഭിക്കുക. നിയമസഭയുടെ സമ്മേളനം ചേരുന്നതിന് പത്തു ദിവസം മുന്‍പുതന്നെ ചോദ്യോത്തര വേളയ്ക്കുള്ള ജോലികള്‍ ആരംഭിക്കും. ഇതിനായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും സമ്മേളന കാലത്ത് അധികസമയം ജോലിചെയ്യുന്നവര്‍ക്കും ഓവര്‍ടൈം നല്‍കും.

നിയമപരമായി ജീവനക്കാര്‍ക്ക് അര്‍ഹതയുള്ളതാണിത്. ക്ഷേമപെന്‍ഷനുകളും ആശ്വാസ കിരണം പോലുള്ള പ്രത്യേക ധനസഹായവും മുടങ്ങുന്ന സാഹചര്യത്തില്‍ 50 ലക്ഷ രൂപ അനുവദിക്കണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.

English Summary: Overtime Allowance granted for Assembly Employees and MLA's PAs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com