ADVERTISEMENT

ചിക്കബല്ലാപുര∙ കര്‍ണാടകയിലെ ചിക്കബല്ലാപുരയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനുനേരെ ആക്രമണം. ഭഗ്‌വാ ലൗ ട്രാപ്പ് ആണെന്നാരോപിച്ചായിരുന്നു ഇതര സമുദായത്തില്‍പെട്ട യുവാവിനെ ഒരുസംഘം വളഞ്ഞിട്ട് ആക്രമിച്ചത്. സുഹൃത്തിനെ ആക്രമിക്കുന്നതു പ്രതിരോധിച്ച പെണ്‍കുട്ടി സ്റ്റേഷനിലെത്തി പരാതി നല്‍കിയതിനു പിന്നാലെ രണ്ടു പേര്‍ അറസ്റ്റിലായി. വായിദ് (20), സദ്ദാം (20) എന്നിവരാണ് അറസ്റ്റിലായത്.

സദാചാര ഗുണ്ടായിസത്തിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയ ബുധനാഴ്ചയാണു ബെംഗളൂരുവിനോടു േചര്‍ന്നുള്ള ചിക്കബല്ലാപുരയിൽ ജനം നോക്കിനില്‍ക്കെയുള്ള ആക്രമണം. ഒഎംബി റോഡിലെ പ്രമുഖ ചാറ്റ് ഷോപ്പില്‍ ചായകുടിക്കാനെത്തിയതായിരുന്നു കോളേജ് വിദ്യാര്‍ഥിനിയായ 20കാരിയും സുഹൃത്തും. വ്യത്യസ്ത സമുദായങ്ങളില്‍പെട്ടവരാണ് ഇവരെന്ന് മനസിലാക്കിയ സമീപത്തെ കടകളിലുണ്ടായിരുന്ന യുവാക്കള്‍ സംഘടിച്ചു.

െപണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ ഇവർ ചോദ്യം ചെയ്തു. അപകടം മണത്ത ഇരുവരും കടയില്‍ നിന്നിറങ്ങി പോകുന്നതിനിടെ യുവാവിനെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സംഘം തള്ളിയിട്ടു. സംഘത്തിലുള്ളവര്‍ തന്നെ ഇതെല്ലാം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന മറ്റ് ആളുകൾ ഇടപെട്ടതോടെയാണു അക്രമി സംഘം പിന്‍വാങ്ങിയത്.

English Summary: Two held in Chikkaballapur over moral policing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com