ADVERTISEMENT

ബ്യൂനസ് ഐറിസ് ∙ അര്‍ജന്റീന പ്രസിഡന്റിന്റെ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനമാണ് എആര്‍ജി 01. ഈ വിവിഐപി വിമാനം ഞെട്ടിക്കുന്ന വിധത്തില്‍ പറത്തിയാണ് പൈലറ്റ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. താഴ്ന്നു പറന്നാണ് പൈലറ്റ് ഏവരെയും ഞെട്ടിച്ചത്.

അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലെ ന്യൂബെറിയിലാണ് സംഭവം. ഈ സമയം നിരത്തിലുണ്ടായിരുന്നവരാണ് ഈ സാഹസിക യാത്ര ക്യാമറയില്‍ പകര്‍ത്തിയത്. ആദ്യ ശ്രമത്തില്‍ റണ്‍വേയില്‍ വിമാനം ഇറക്കാന്‍ പൈലറ്റിനായില്ല. വീണ്ടും കറങ്ങി വന്നശേഷമാണ് ലാന്‍ഡ് ചെയ്തത്.

English Summary: Viral Video Shows Argentina's Presidential Plane Pulling Off Low-Level Stunt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com