കോഴിക്കോട് ∙ കേരളത്തെ എങ്ങനെ ശ്വാസംമുട്ടിക്കാം എന്നാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വായ്പ പരിധി വെട്ടിക്കുറച്ചതിനെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കിഫ്ബിയില്‍ വരുന്ന പണം എടുക്കാന്‍ പറ്റുന്ന കടത്തിന്‍റെ പരിധിയിലാക്കുന്നതിനാണ് കേന്ദ്ര നീക്കം. ഇതല്ല ശരിയായ കേന്ദ്ര സംസ്ഥാന ബന്ധവും ശരിയായ ഫെഡറല്‍ തത്വവും. ഒരിഞ്ചുപോലും കേരളം മുന്നോട്ടുപോകരുതെന്ന് പിടിവാശിയാണ് കേന്ദ്രസര്‍ക്കാരിനെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
‘‘നമ്മുടെ സംസ്ഥാനത്ത് 2016-ന് ശേഷം നിരവധി ദുരന്തങ്ങളാണ് ഉണ്ടായത്. പ്രളയവും നിപയുമെല്ലാം നമ്മൾ നേരിട്ടു. കേരളം എങ്ങനെ അതിജീവിക്കുമെന്ന് പലരും ആശങ്കപ്പെട്ട കാലത്ത് ആവശ്യമായ സഹായം നൽകുന്നതിന് കേന്ദ്രം തയാറായില്ല. സഹായിക്കാന്‍ സന്നധരായ രാജ്യങ്ങളെ അതിന് സമ്മതിച്ചില്ല. ഇത്തരം സമീപനം കേരളത്തിന്റെ കാര്യത്തില്‍ മാത്രമാണ് സംഭവിച്ചത്. മറ്റു സാഹചര്യങ്ങളിൽ കേന്ദ്രം ഈ നയമല്ല സ്വീകരിച്ചത്. സഹായങ്ങൾ തന്നില്ലെന്നത് മാത്രമല്ല വിതരണം ചെയ്ത അരിയുടെ കൂലി വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനു പുറമെ സഹായത്തിന് വന്ന സൈന്യത്തിനും കൂലി ചോദിച്ചു.
രാജ്യത്ത് മതനിരപേക്ഷത ആക്രമിക്കപ്പെടുന്നു. മതാധിഷ്ഠിത രാഷ്ട്രമാവണമെന്നാണ് ഭരിക്കുന്നവരുടെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ഇന്ന് പാര്‍ലമെന്റില്‍ കാണാൻ സാധിച്ചത്. വലിയ തോതിലാണ് ആക്രമണങ്ങൾ മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുണ്ടാകുന്നത്. കേന്ദ്രത്തിലേക്ക് വലിയ തോതിൽ അധികാരം കേന്ദ്രീകരിക്കപ്പെടുന്നു. കേന്ദ്രവും സംസ്ഥാനവും ഒരു പോലെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളിൽ സംസ്ഥാനങ്ങളുമായി ചർച്ച ചെയാൻ കേന്ദ്രം തയാറാകുന്നില്ല. ’’ – പിണറായി വിജയൻ പറഞ്ഞു.
English Summary : CM against central government