ADVERTISEMENT

കണ്ണൂർ ∙ കേന്ദ്ര സർക്കാർ, കേരളത്തെ തകർക്കാൻ‌ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘കേരളം വികസന രംഗത്തു കുതിക്കുകയാണ്. ഇതിനെ തകർക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് വായ്‌പയെടുക്കാൻ സംസ്ഥാനത്തിനു പരിധി നിശ്ചയിച്ചതും സംസ്ഥാനത്തിന്റെ കടത്തിനു നിയന്ത്രണമേർപ്പെടുത്തിയതും.’’- മുഖ്യമന്ത്രി പറഞ്ഞു. പിണറായി കൺവെൻഷൻ സെന്ററിൽ കള്ളുചെത്തു തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കു സംസ്ഥാനതല സ്കോളർഷിപ് വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

സംസ്ഥാനത്തിന് എടുക്കാവുന്ന വായ്‌പ വൻതോതിൽ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. 32,500 കോടിരൂപ വായ്പയെടുക്കാൻ കഴിയുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചതെങ്കിലും 15,390 കോടി രൂപ വായ്‌പയെടുക്കാൻ മാത്രമാണ് അനുമതി നൽകിയത്. കഴിഞ്ഞ വർഷം 23,000 കോടിരൂപയുടെ വായ്‍‌പയായിരുന്നു അനുവദിച്ചത്. വായ്‌പാ പരിധി കുറച്ചത് സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ പരുങ്ങലിലാക്കും. 

English Summary: Kerala CM Pinarayi Vijayan against Central Government's decision to cut the loan limit for kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com