ADVERTISEMENT

കാസർകോട്∙ ചെമ്മട്ടംവയലിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിന് തീ പിടിച്ചു. കേന്ദ്രത്തിലെ മാലിന്യ കൂമ്പാരത്തിനാണ് തീപിടിത്തം ഉണ്ടായത്. പുക ഉയരുന്ന കണ്ട നാട്ടുകാരാണ് അഗ്നി രക്ഷസേനയെ വിവരം അറിയിച്ചത്. തുടർന്ന് കാഞ്ഞങ്ങാട്ട് നിന്ന് രണ്ടു യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. എങ്കിലും പുക നിയന്ത്രിക്കാനായിട്ടില്ല.

ഉച്ചയ്ക്ക് 1.30നും 2.30നും ഇടയിലാണ് സംഭവം. ഹരിതകർമ സേനയാണ് ഇവിടെ മാലിന്യം എത്തിക്കുന്നത്. അതിനാൽ തന്നെ ജൈവ–പ്ലാസ്റ്റിക് മാലിന്യങ്ങൾ വേർതിരിച്ചാണ് സൂക്ഷിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിലേക്ക് തീ പടരുന്നതിനു മുൻപു തന്നെ അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത് വൻ ദുരന്തം ഒഴിവാക്കി. 

English Summary: Kasaragod waste disposal plant caught fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com