India's New Parliament

ചെങ്കോലിന് മുന്നിൽ സാഷ്ടാംഗം നമസ്കരിച്ച് മോദി; ഇന്ത്യയ്ക്ക് പുതു പാർലമെന്റ്- ചിത്രങ്ങൾ

New parliament building inauguration | Photo: PIB
ചെങ്കോലിനു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നമസ്കരിക്കുന്നു. (ചിത്രം: പിഐബി)
SHARE

ന്യൂഡൽഹി ∙ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ, രാവിലെ 7.30ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാർചന നടത്തിയതോടെയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന്റെ ഒന്നാംഘട്ട ചടങ്ങുകൾക്ക് തുടക്കമായത്. പിന്നാലെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ പുതിയ മന്ദിരത്തിനു പുറത്ത് പൂജ നടത്തി.

New parliament building inauguration | PM Modi | Photo: ANI, Twitter
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി എത്തിയപ്പോൾ. (ചിത്രം: എഎൻഐ, ട്വിറ്റർ)
New parliament building inauguration | Video Grab: Twitter, ANI
ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർചന നടത്തുന്നു. (Video Grab: Twitter, ANI)

പൂർണകുംഭം നൽകി പ്രധാനമന്ത്രിയെ പൂജയിലേക്ക് പുരോഹിതർ സ്വീകരിച്ചു. പൂജയ്ക്കിടെ, ചെങ്കോലിനു മുന്നിൽ പ്രധാനമന്ത്രി നമസ്കരിച്ചു. തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി. പുരോഹിതരുടെ അകമ്പടിയോടെ ചെങ്കോലുമായി ലോക്സഭയിലെത്തിയ പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം ചെങ്കോൽ സ്ഥാപിച്ചു.

New parliament building inauguration | Video Grab: Twitter, ANI
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ സ്പീക്കർ ഓം ബിർളയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായുള്ള പൂജയിൽ പങ്കെടുക്കുന്നു. (Video Grab: Twitter, ANI)
New parliament building inauguration | Photo: Twitter, @BJP4India
ചെങ്കോലിനു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നമസ്കരിക്കുന്നു. (Photo: Twitter, @BJP4India)

ശേഷം ലോക്സഭയിൽ മോദി നിലവിളക്ക് തെളിച്ചു. തുടർന്ന് ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി, പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ചു. പുതിയ പാർലമെന്റ് നിർമിച്ച തൊഴിലാളികളെ അദ്ദേഹം ആദരിച്ചു. ശേഷം പാർലമെന്റ് ലോബിയിൽ സർവമത പ്രാർഥനയിൽ പങ്കെടുത്തു. പ്രാർഥനയ്ക്കുശേഷം വിവിധ മേഖലയിലുള്ള ആളുകളുമായി കൂടിക്കാഴ്ച നടത്തി. 

New parliament building inauguration | Video Grab: Twitter, ANI
തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറുന്നു. Video Grab: Twitter, ANI
New parliament building inauguration | Video Grab: Twitter, ANI
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോലുമായി. Video Grab: Twitter, ANI
New parliament building inauguration | Video Grab: Twitter, ANI
പുരോഹിതരുടെ അകമ്പടിയോടെ ചെങ്കോലുമായി പ്രധാനമന്ത്രി ലോക്സഭയിൽ. Video Grab: Twitter, ANI
New parliament building inauguration | Vide Grab: Twitter, ANI
ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചപ്പോൾ. (Vide Grab: Twitter, ANI)
New parliament building inauguration | Video Grab: Manorama News
പ്രധാനമന്ത്രി ലോക്സഭയിൽ നിലവിളക്ക് തെളിയിക്കുന്നു. ലോക്‌സഭാ സ്പീക്കർ ഓം ബിർള സമീപം. Video Grab: Manorama News
New parliament building inauguration | Photo: PIB
ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്കൊപ്പം പ്രധാനമന്ത്രി ലോക്സഭയിൽ. (ചിത്രം: പിഐബി)
New parliament building inauguration | Photo: PIB
ഉദ്ഘാടന ഫലകം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യുന്നു. ചിത്രം: പിഐബി
New parliament building inauguration | Photo: ANI, Twitter
പാർലമെന്റ് ലോബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവമത പ്രാർഥനയിൽ പങ്കെടുക്കുന്നു. (ചിത്രം: എഎൻഐ, ട്വിറ്റർ)
New parliament building inauguration | Photo: Twitter, ANI
പാർലമെന്റ് ലോബിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർവമത പ്രാർഥനയിൽ പങ്കെടുക്കുന്നു. (ചിത്രം: എഎൻഐ, ട്വിറ്റർ)

പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉദ്ഘാടന സമ്മേളനം ചേർന്നതോടെ രണ്ടാം ഘട്ട ചടങ്ങുകൾ തുടങ്ങി. പ്രധാനമന്ത്രി എത്തിച്ചേര്‍ന്ന ശേഷം ദേശീയ ഗാനാലാപനത്തോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കമായത്. പുതിയ പാര്‍ലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദർശിപ്പിച്ചശേഷം, രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെയും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെയും സന്ദേശം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് വായിച്ചുകേൾപ്പിച്ചു. സമ്മേളനത്തെ ലോക്സഭാ സ്പീക്കർ ഓം ബിർളയും പ്രധാനമന്ത്രിയും അഭിസംബോധന ചെയ്തു. 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. 

New parliament building inauguration | Photo: Twitter, ANI
പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉദ്ഘാടന സമ്മേളനം ചേർന്നപ്പോൾ. (ചിത്രം: എഎൻഐ, ട്വിറ്റർ)
New parliament building inauguration | Photo: ANI, Twitter
75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യുന്നു. (ചിത്രം: എഎൻഐ, ട്വിറ്റർ)
Narendra Modi | New parliament building inauguration | Photo: ANI, Twitter
പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉദ്ഘാടന സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു. (ചിത്രം: എഎൻഐ, ട്വിറ്റർ)

English Summary: New parliament building inauguration Photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA