ADVERTISEMENT

ന്യൂഡൽഹി ∙ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ നാണയവും പ്രത്യേക സ്റ്റാംപും പുറത്തിറക്കി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക നാണയം പുറത്തിറക്കിയത്. 35 ഗ്രാമാണ് നാണയത്തിന്‍റെ ഭാരം. നാണയത്തിന്‍റെ ഒരുവശത്ത് അശോക സ്തംഭവും  മറുവശത്ത് പാര്‍ലമെന്‍റ് മന്ദിരവുമാണ് ആലേഘനം ചെയ്തിരിക്കുന്നത്. 

സത്യമേവ ജയതേ എന്ന വാചകം ഇതിന്‍റെ അടിയിലായി നൽകിയിട്ടുണ്ട്. അശോക സ്തംഭത്തിന് ഇടതുവശത്ത് ദേവനാഗരി ലിപിയില്‍ എഴുതിയ ഭാരത് എന്നും വലതുവശത്ത് ഇംഗ്ലീഷില്‍ 'ഇന്ത്യ' എന്നും ചേർത്തിട്ടുണ്ട്. 44 മില്ലിമീറ്റര്‍ വ്യാസമുള്ള നാണയം ലോഹക്കൂട്ട് കൊണ്ടാണ് നിര്‍മിച്ചത്. വെള്ളി, ചെമ്പ്, നിക്കല്‍, സിങ്ക് എന്നിവ കൊണ്ടാണ് നാണയം നിര്‍മിച്ചത്. രൂപയുടെ ചിഹ്നവും നാണയത്തിന്റെ പ്രത്യേകതയാണ്.

English Summary: In new Parliament, PM Modi releases special stamp, ₹75 coin: Details here

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com