ADVERTISEMENT

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ വൈ.എസ്.ശർമിളയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ തെലങ്കാന പാർട്ടിയുമായി (വൈഎസ്ആർടിപി) സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, വൈ.എസ്.ശർമിളയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ കൂടിക്കാഴ്ച നടത്തി. ശിവകുമാറിന്റെ ബെംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 

കർണാടക ഉപമുഖ്യമന്ത്രിയായി ശിവകുമാർ ചുമതലയേറ്റ ശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ശിവകുമാറിനെ ശർമിള നേരത്തെ അഭിനന്ദിച്ചിരുന്നു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് ശർമിള മേയ് 17ന് പ്രതികരിച്ചിരുന്നു. ‘ഞങ്ങൾക്ക് കെസിആറിനെ (തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു) ആവശ്യമില്ലാത്തതിനാൽ ആരുമായും ചർച്ചകൾക്ക് തയാറാണ്’ എന്നായിരുന്നു അവരുടെ പ്രതികരണം.

English Summary: Amid talks of YSR Telangana Party-Congress alliance, YS Sharmila meets DK Shivakumar in Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com