ADVERTISEMENT

കൊല്ലം ∙ വിദ്യാഭ്യാസ വകുപ്പിനെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ പോരുവഴി ഗ്രാമപഞ്ചായത്തംഗമായ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി അമ്പലത്തുംഭാഗം സ്വദേശിയും പാരലൽ കോളജ് അധ്യാപകനും ബിജെപി പഞ്ചായത്തംഗവുമായ നിഖിൽ മനോഹറിനെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പുലർച്ചെ വീട് വളഞ്ഞു പിടികൂടിയത്. ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. 

പ്ലസ്ടു പരീക്ഷാഫലം പിൻവലിച്ചെന്ന തരത്തിൽ വി കാന്‍ മീഡിയ എന്ന യൂട്യൂബ് ചാനലില്‍ പ്രചാരണം നടത്തിയെന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പരാതിയിലാണ് നടപടി. ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ പുനർമൂല്യനിർണയം നടത്തിയ ശേഷമുള്ള മാർക്ക് ചേർക്കാതെ പരീക്ഷാഫലം പ്രഖ്യാപിച്ചതിനെ പറ്റി പരാതികൾ ഉണ്ടായിരുന്നു. എന്നാൽ പരീക്ഷാഫലം പിൻവലിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്ത നല്‍കി വിദ്യാർഥികളിൽ തെറ്റിദ്ധാരണ സൃഷ്ടിച്ചെന്ന് ആരോപിച്ചാണ് പരാതി.

English Summary: BJP leader arrested for spreading fake news regarding higher secondary result 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com