മധ്യപ്രദേശിൽ 150 സീറ്റുകൾ നേടും: തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ

Rahul Gandhi (Photo by Money SHARMA / AFP)
ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി (ഫയൽ ചിത്രം) (Photo by Money SHARMA / AFP)
SHARE

ന്യൂ‍ഡൽഹി∙ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം കൊയ്യുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘‘കർണാടകയിൽ 136 സീറ്റ് നേടി, മധ്യപ്രദേശിൽ 150 സീറ്റുകൾ നേടും’’ – രാഹുൽ ഗാന്ധി ഡൽഹിയിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ആകെ 230 സീറ്റുകളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്.

മധ്യപ്രദേശിൽനിന്നുള്ള മുതിർന്ന പാർട്ടി നേതാക്കൾ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുലുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന പാർട്ടി അധ്യക്ഷൻ കമൽനാഥും യോഗത്തിൽ പങ്കെടുത്തു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ജനങ്ങൾ ഉയർത്തിക്കാട്ടിയ പ്രശ്നങ്ങൾ മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ പ്രചാരണവിധേയമാകുമെന്ന് പാർട്ടി നേരത്തേതന്നെ പറഞ്ഞിരുന്നു.

2018ൽ ജനവിധി ബിജെപിയെ പ്രതിപക്ഷത്ത് ഇരുത്തിയെങ്കിലും 2020ൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ താഴെവീണതിനെത്തുടർന്ന് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു. 2005 നവംബർ 29 മുതൽ ശിവരാജ് സിങ് ചൗഹാനാണ് ബിജെപിയുടെ മുഖ്യമന്ത്രി മുഖം. ഇത്തവണയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനം പിടിക്കാനാണ് ബിജെപിയുടെ പദ്ധതി.

English Summary: Congress Will Win 150 Seats: Rahul Gandhi On Upcoming Madhya Pradesh Polls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA