ആലപ്പുഴ∙ വേമ്പനാട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന 3 തമിഴ്നാട് സ്വദേശികളെ സ്പീഡ് ബോട്ട് എത്തി രക്ഷിച്ചു. ഇന്നു രാവിലെ കന്നിട്ട ജെട്ടിയിൽനിന്നു പുറപ്പെട്ട ‘ഈസ്റ്റേൺ സഫയർ’ എന്ന ഹൗസ് ബോട്ടാണ് ഉച്ചയോടെ പുളിങ്കുന്ന് മേഖലയിൽ മാർത്താണ്ഡം ചിത്തിര കായലിന്റെ റാണി ഭാഗത്തായി മൺതിട്ടയിൽ ഇടിച്ചു മറിഞ്ഞത്. അടിത്തട്ട് തകർന്ന് വെള്ളം കയറിയാണ് അപകടമുണ്ടായത്. ബോട്ടിന്റെ പഴക്കമാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.
English Summary: House boat sinks in Vembanad lake, Alappuzha