ആലപ്പുഴ∙ ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ കബളിപ്പിച്ച കേസിൽ തൃശൂർ അരുങ്ങോട്ടുകര തിച്ചൂർ മുറിയിൽ പൊന്നുവീട്ടിൽ സരിത ഗോപി (34) അറസ്റ്റിലായി. കുറത്തികാട് പൊലീസ് മൂന്നു മാസത്തെ അന്വേഷണങ്ങൾക്കൊടുവിൽ ആലപ്പുഴയിൽനിന്നു തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സമാനമായ പരാതിയിൽ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലും സരിതക്കെതിരെ കേസുണ്ട്.
English Summary: Job Fraud: Woman arrested in Alappuzha