പുളിക്കല്‍∙ മലപ്പുറത്ത് പുളിക്കലിലെ പ്ലാസ്റ്റിക് ഫാക്ടറി തുറക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ജീവനൊടുക്കിയ പൊതുപ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ടിന്റെ പരാതിക്കിടയാക്കിയ ഫാക്ടറിയാണിത്. മലിനീകരണമുണ്ടാക്കുന്ന ഫാക്ടറിക്കെതിരെ നടപടി വേണമെന്ന് റസാഖ് ആവശ്യപ്പെട്ടിരുന്നു. വീടിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഫാക്ടറിയില്‍ നിന്നുളള മാലിന്യ പ്രശ്നം സിപിഎം നേതൃത്വം നല്‍കുന്ന പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തുടര്‍ച്ചയായി അവഗണിച്ചതാണ് റസാഖ് പയമ്പ്രോട്ടിലിനെ ഗ്രാമപഞ്ചായത്ത് ഒാഫീസിനുളളില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്.
English Summary: Locals blocked the move to open plastic factory in Pulikal