വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ashraf-madrassa-teacher
അഷറഫ് കുളത്തൂർ
SHARE

ചിറ്റാരിപ്പറമ്പ് (കണ്ണൂർ) ∙ 10,12 വയസ്സുള്ള വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണവം സ്റ്റേഷൻ പരിധിയിലെ മദ്രസയിൽ പഠിപ്പിക്കുന്ന അധ്യാപകൻ പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂരിനെയാണ് രക്ഷിതാക്കളുടെ പരാതിയിൽ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്.

Read also: മണിപ്പുരിൽ അക്രമികളുടെ കൈവശം ചൈനീസ് നിർമിത ആയുധങ്ങൾ; 3 പേരെ പിടികൂടി സൈന്യം

നാലു ദിവസം മുൻപാണ് ഇയാൾ മദ്രസയിൽ അധ്യാപകനായി ചുമതലയേറ്റത്. പരാതി വിവരം അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയെങ്കിലും മൊബൈൽ ഫോൺ ലൊക്കേഷൻ വഴി കോഴിക്കോടുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ മലപ്പുറത്തും സമാനമായ കേസുണ്ട്.

English Summary: Madrassa teacher arrested in POCSO Case, Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA