അനുമതി ഇല്ലാതെ ക്രൂഡോയില്‍ കയറ്റാന്‍ ശ്രമിച്ചു; ഗുരുതര നിയമലംഘനം: നൈജീരിയ

mt-heroic-idun
എം.ടി.ഹീറോയിക്ക് ഇഡുന്‍ കപ്പൽ, നൈജീരിയൻ നാവികസേന.
SHARE

ന്യൂഡൽഹി ∙ നൈജീരിയയില്‍ തടവിലുണ്ടായിരുന്ന എണ്ണക്കപ്പല്‍ എം.ടി.ഹീറോയിക്ക് ഇഡുന്‍ ഗുരുതര നിയമലംഘനങ്ങള്‍ നടത്തിയെന്ന് നൈജീരിയന്‍ നാവികസേന. ആവശ്യമായ അനുമതിയോ സുരക്ഷാ ക്ലിയറന്‍സോ ഇല്ലാതെ കപ്പലിലേക്കു ക്രൂഡോയില്‍ കയറ്റാന്‍ ശ്രമിച്ചു. കപ്പല്‍ കമ്പനിയും ജീവനക്കാരും കുറ്റം സമ്മതിച്ചെന്നും ഉടമകള്‍ മാപ്പ് ചോദിച്ചതിനാലാണു വിട്ടയച്ചതെന്നും നൈജീരിയന്‍ നാവികസേന വ്യക്തമാക്കി. 

സമാനമായ മാപ്പപേക്ഷ മേയ് 18ന് മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു. കടൽക്കൊള്ളക്കാരുടെ ആക്രമണമെന്ന രീതിയിൽ തെറ്റായ അലാം മുഴക്കിയതിലും കമ്പനി ഖേദം പ്രകടിപ്പിച്ചെന്നു കപ്പലിന്റെ മോചനത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ നൈജീരിയ വ്യക്തമാക്കി. ഞായറാഴ്ച മോചിതരായ കപ്പലും മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാരും നിലവിൽ ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രയിലാണ്.

English Summary: Nigeria Navy comments on MT Heroic Idun ship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS